Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : India Vs Australia

ഏകദിന റൺവേട്ട; സംഗക്കാരയെ മറികടന്ന് കോഹ്‌ലി, ഇനി മുന്നിൽ സച്ചിൻ മാത്രം

സി​ഡ്‌​നി: ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​തെ​ത്തി സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി. ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രെ സി​ഡ്‌​നി ഏ​ക​ദി​ന​ത്തി​ല്‍ 54 റ​ണ്‍​സ് നേ​ടി​യ ഇ​ന്നിം​ഗ്സോ​ടെ​യാ​ണ് കോ​ഹ്‌​ലി ര​ണ്ടാ​മ​തെ​ത്തി​യ​ത്.

കോ​ലി​ക്ക് നി​ല​വി​ല്‍ 14,255 റ​ണ്‍​സാ​യി. 14234 റ​ണ്‍​സ് നേ​ടി​യ മു​ന്‍ ശ്രീ​ല​ങ്ക​ന്‍ താ​രം കു​മാ​ര്‍ സം​ഗ​ക്കാ​ര​യെ​യാ​ണ് കോ​ലി മ​റി​ക​ട​ന്ന​ത്. 452 ഇ​ന്നിം​ഗ്‌​സി​ല്‍ 18,426 റ​ണ്‍​സ് നേ​ടി​യ ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​റാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ റി​ക്കി പോ​ണ്ടിം​ഗ് (13,704), മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന്‍ സ​ന​ത് ജ​യ​സൂ​ര്യ (13,439) എ​ന്നി​വ​ര്‍ കോ​ലി​ക്ക് പി​ന്നി​ലാ​യി.

ടി20​യും ഏ​ക​ദി​ന​വും ഒ​ന്നി​ച്ചെ​ടു​ത്താ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​രം വി​രാ​ട് കോ​ലി​യാ​ണ്. 18,143 റ​ണ്‍​സാ​ണ് കോ​ലി നേ​ടി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ കോ​ലി സ​ച്ചി​നെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. 14,255 റ​ണ്‍​സ് ഏ​ക​ദി​ന​ത്തി​ലും 4188 റ​ണ്‍​സ് ടി20 ​ഫോ​ര്‍​മാ​റ്റി​ലും.

അ​തേ​സ​മ​യം, സ​ച്ചി​ന്‍ ഒ​രു ടി20 ​മ​ത്സ​രം മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. അ​തി​ല്‍ 10 റ​ണ്‍​സി​ന് പു​റ​ത്താ​വു​ക​യും ചെ​യ്തു. കു​മാ​ര്‍ സം​ഗ​ക്കാ​ര (15,616), രോ​ഹി​ത് ശ​ര്‍​മ (15,601), മ​ഹേ​ല ജ​യ​വ​ര്‍​ധ​നെ (14,143), റി​ക്കി പോ​ണ്ടിം​ഗ് (14,105) എ​ന്നി​വ​ര്‍ പി​ന്നി​ലാ​യി.

സി​ഡ്‌​നി​യി​ല്‍ ഓ​സീ​സി​നെ​തി​രെ 81 പ​ന്തി​ല്‍ 74 റ​ണ്‍​സു​മാ​യി കോ​ഹ്‌​ലി പു​റ​ത്താ​വാ​തെ നി​ന്നി​രു​ന്നു. ഏ​ഴ് ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്‌​സ്. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചു.

Sports

ഓ​സീ​സ് പ​ര്യ​ട​നം: ടി20​യി​ൽ സൂ​ര്യ​കു​മാ​ർ ന​യി​ക്കും; സ​ഞ്ജു ടീ​മി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. പ​തി​നാ​റം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് ക്യാ​പ്റ്റ​ൻ. ശു​ഭ്മാ​ന്‍ ഗി​ല്‍ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ടീ​മി​ലു​ണ്ട്.

ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്ക് പ​ക​രം നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി ടീ​മി​ലെ​ത്തി എ​ന്നു​ള്ള​ത്. പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ഹാ​ര്‍​ദി​ക് ഏ​ഷ്യാ ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​രം ക​ളി​ച്ചി​രു​ന്നി​ല്ല. ജ​സ്പ്രി​ത് ബു​മ്ര പേ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റ് ന​യി​ക്കു​മ്പോ​ള്‍ മു​ഹ​മ്മ​ദ് സി​റാ​ജി​നെ പ​രി​ഗ​ണി​ച്ചി​ല്ല. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നേ​യും ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചു.

ബു​മ്ര​യ്ക്ക് പു​റ​മെ ഹ​ര്‍​ഷി​ത് റാ​ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റു പേ​സ​ര്‍​മാ​ര്‍. ശി​വം ദു​ബെ, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി എ​ന്നി​വ​ര്‍ പേ​സ് ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രും. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ക്കി, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.

സ​ഞ്ജു​വി​നൊ​പ്പം വി​ക്ക​റ്റ് കീ​പ്പ​റാ​യി ജി​തേ​ഷ് ശ​ര്‍​മ​യും ടീ​മി​ല്‍ ഇ​ടം നേ​ടി. ഗി​ല്‍, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, ഹ​ര്‍​ഷി​ത് റാ​ണ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ എ​ന്നി​വ​രാ​ണ് ര​ണ്ട് ഫോ​ര്‍​മാ​റ്റി​നു​ള്ള ടീ​മി​ലും ഉ​ള്‍​പ്പെ​ട്ട താ​ര​ങ്ങ​ള്‍.

ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ടി20 ​ടീം: സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (ക്യാ​പ്റ്റ​ന്‍), അ​ഭി​ഷേ​ക് ശ​ര്‍​മ, ശു​ഭ്മാ​ന്‍ ഗി​ല്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഢി, ശി​വം ദു​ബെ, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, ജി​തേ​ഷ് ശ​ര്‍​മ (വി​ക്ക​റ്റ് കീ​പ്പ​ര്‍), വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ജ​സ്പ്രി​ത് ബു​മ്ര, അ​ര്‍​ഷ്ദീ​പ് സിം​ഗ്, കു​ല്‍​ദീ​പ് യാ​ദ​വ്, ഹ​ര്‍​ഷി​ത് റാ​ണ, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), റി​ങ്കു സിം​ഗ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണ് ടി20 ​പ​ര​മ്പ​ര​യി​ലു​ള്ള​ത്. ഒ​ക്ടോ​ബ​ർ 29 ന് ​കാ​ൻ​ബ​റ​യി​ലാ​ണ് ആ​ദ്യ മ​ത്സ​രം.

Latest News

Up